മാനന്തവാടിയിൽ അഖില കേരള വടംവലി ടൂർണ്ണമെന്റ് മാർച്ച് ഒന്നിന്
മാനന്തവാടി: കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അഖില കേരള ഫ്ലഡ് ലൈറ്റ് വടംവലി ടൂർണ്ണമെന്റ് മാർച്ച് ഒന്നിന് വൈകുന്നേരം 6.30 മുതൽ മാനന്തവാടി വള്ളിയൂർക്കാവ് മൈതാനത്ത് വെച്ച് നടക്കും. മത്സരത്തിൽ വിജയികളാകുന്നവർക്ക് വടക്കേടത്ത് ഫ്രാൻസിസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും വിവിധ തലങ്ങളിലായി ഒരു ലക്ഷം രൂപ പ്രൈസ് മണിയും സമ്മാനമായി നൽകും. ജില്ലയ്ക്കകത്തും പുറത്തു നിന്നുമായി മുപ്പതിലേറെ ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. മലയാളി വ്യവസായിയും റിഷി എഫ്‌ഐ ബിസി ചെയർമാനുമായ ജോസഫ് ഫ്രാൻസിസ് വടക്കേടത്താണ് ടൂർണ്ണമെന്റിന്റെ മുഖ്യ സ്പോൺസർ.





Leave a Reply