May 2, 2026

തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നിലനിൽക്കുന്ന സ്കിൽ ഗാപ് നികത്താൻ മികച്ച നടപടികൾ സ്വീകരിച്ചു; മന്ത്രി ആർ.ബിന്ദു

0
IMG_20260227_214753
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്‌മ പരിഹരിക്കാൻ തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നിലനിൽക്കുന്ന സ്കിൽ ഗാപ് നികത്തുന്നതിനായി മികച്ച നടപടികൾ സ്വീകരിക്കാൻ സർക്കാരിന് സാധിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. മാനന്തവാടി ഗവ പോളിടെക്നിക്ക് കോളേജിലെ പുതിയ ലൈബ്രറി ബ്ലോക്ക്, ലബോറട്ടറി ബ്ലോക്ക്, ക്യാമ്പസ് റോഡ് എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളുടെ തൊഴിൽ പരിചയവും തൊഴിൽ ആഭിമുഖ്യവും സംരഭകത്വ താത്പര്യവുമെല്ലാം പ്രോത്സാഹിപ്പിക്കപ്പെട്ട കാലമാണിതെന്നും വിദ്യാർത്ഥികൾ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കുന്നതിന്

അഞ്ച് ലക്ഷം മുതൽ 25 ലക്ഷം വരെ ധനസഹായ പദ്ധതിയും സർക്കാർ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നവകേരള സൃഷ്ടിയുടെ ഭാഗമായി കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി വാര്‍ത്തെടുക്കുക ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി. മികച്ച പ്രവര്‍ത്തനം നടത്തുന്ന ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ മികച്ച പരിഗണന നല്‍കിയിട്ടുണ്ട്. കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഇന്റർനാഷണൽ ഹബ് ആക്കി മാറ്റുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസം രംഗം ഊര്‍ജസ്വലമായി മുന്നേറികൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

 

സംസ്ഥാന സർക്കാർ നൽകുന്ന സാങ്കേതിക കോഴ്സുകൾ യുവാക്കൾ പ്രയോജനപെടുത്തുന്നമെന്ന് പട്ടികജാതി – പട്ടികവർഗ്ഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. ഗവ പോളിടെക്നിക്ക് കോളേജിലെ പുതിയ ലൈബ്രറി ബ്ലോക്ക്, ലബോറട്ടറി ബ്ലോക്ക്, ക്യാമ്പസ് റോഡ് എന്നിവയുടെ ഉദ്ഘാടനം പരിപാടിയിൽ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മികച്ച പ്രവർത്തനങ്ങൾ നടത്തി ഉന്നത വിദ്യാഭ്യാസ മേഖല കുത്തിക്കുകയാണെന്നും ജില്ലയിലെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഏറെ ഉപകാരപ്രദമായ സ്കിൽ പദ്ധതികൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

2024 ഉദഘാടനം ചെയ്ത അക്കാദമിക് ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് കൂടെ ചേരുമ്പോൾ പോളിടെക്നിക്കുകളിൽ ഏറ്റവും സൗകര്യമുള്ള കോളേജുകളിലൊന്നായി മാനന്തവാടി പോളിടെക്നിക്ക് കോളേജ് മാറും. സിവിൽ എൻജിനീറിയിങ് , കമ്പ്യൂട്ടർ എൻജിനീറിയിങ്, മെക്കനിക്കൽ എൻജിനീയറിങ് വകുപ്പുകളിലായി 540 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ പ്ലേസ്മെന്റ് പ്രവർത്തങ്ങളും നടക്കുന്നുണ്ട്. പാഠ്യ വിഷയങ്ങൾക്കൊപ്പം എൻ.എസ്.എസ് ലൂടെ സാമൂഹിക പ്രവർത്തങ്ങളിലും, കോളേജ് യൂണിയന് കീഴിൽ കലാ കായിക പ്രവർത്തങ്ങളിലും സ്ഥാപനത്തിലെ വിദ്യാർത്ഥികൾ മികവ് തെളിയിക്കുന്നു. ഈ മേഖലകളിൽ കൂടുതൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി

കെട്ടിട ഉദ്ഘാടനത്തോടോപ്പോം മീഡിയ ക്ലബ്, ഐഇഡിസി ക്ലബ് എന്നിവയുടെ പ്രഖ്യാപനവും സിവിൽ എൻജിനീയറിങ് വിഭാഗം നടത്തുന്ന ടെക്‌നിക്കൽ ഫെസ്റ്റിവൽ തെക്ഷയുടെ ലോഞ്ചിങ്ങും മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ ,പ്രിൻസിപ്പൽ എം.ജെ ബിജു, ഡോ. ജവഹറലി, ജോൺസൻ ജോസഫ്, , ജോബിൻ ബർണാഡ് , ടി.പി മനോജ് , രാഹുൽ രമേശ് , വി. എൻ കരുണാകരൻ ,ജനപ്രതിനിധികൾ ,അധ്യാപകർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *