June 13, 2026

പ്ലാറ്റിനം ജൂബിലി സമാപനവും യാത്രയയപ്പും സംഘടിപ്പിച്ചു

0
IMG_20260228_204437
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: മാനന്തവാടി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം, വാർഷികാഘോഷം, വിജയോത്സവം, സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഹയർ സെക്കൻ്ററി അധ്യാപകൻ വി.കെ. ബാബുരാജ് മാസ്റ്റർക്കുള്ള യാത്രയപ്പ് സമ്മേളനം എന്നിവ സംയുക്തമായി സംഘടിപ്പിച്ചു. പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനത്തിൻ്റെ ഉദ്ഘാടനവും പ്ലാറ്റിനം ജൂബിലി സുവനീറിൻ്റെ പ്രകാശനവും പട്ടികജാതി-പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന വി.കെ. ബാബുരാജ് മാസ്റ്റർക്ക് മന്ത്രിയും നഗരസഭ ചെയർപേഴ്സണും ചേർന്ന് ഉപഹാരം സമർപ്പിച്ചു. ദേശീയതലത്തിൽ കായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ സമ്മാനിച്ചു. ചടങ്ങിൽ കായിക പരിശീലകരെയും സംസ്ഥാന സ്കൂൾ കലാമേളയിൽ മികവ് പുലർത്തിയ കലാകാരന്മാരെയും പരിശീലകരെയും ആദരിക്കുകയും കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു. ആഘോഷത്തോടനുബന്ധിച്ച് രണ്ടായിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് സമൂഹ നോമ്പുതുറയും ഇഫ്താർ വിരുന്നും ഒരുക്കിയിരുന്നു.

 

നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വക്കേറ്റ് സിന്ധു സെബാസ്റ്റ്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.വി.എസ്. മൂസ, ലേഖ രാജീവൻ, ഷീജ ഫ്രാൻസിസ്, ഷിബു കെ. ജോർജ്, വാർഡ് മെമ്പർ ഹംസ പി.കെ., ബിജു പി.ടി., ശശികുമാർ, ഫാദർ വർഗീസ് മറ്റമന, പി.ടി.എ. പ്രസിഡൻ്റ് എൻ.ജെ. ഷജിത്ത്, എസ്.എം.സി. ചെയർമാൻ മൊയ്തൂട്ടി അണിയാരത്ത്, പി.ടി.എ. വൈസ് പ്രസിഡൻ്റ് ആസിഫ്, തോമസ് മാത്യു, ജസ്റ്റിൻ ബേബി, സതീഷ് ബാബു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഈ വർഷം കലാ-കായിക-അക്കാദമിക് തലങ്ങളിൽ മികച്ച വിജയങ്ങൾ നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘പ്രതിഭാ സംഗമം’ നഗരസഭ കൗൺസിലർ പി.വി. ജോർജ് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി.എസ്. മൂസ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ ജനപ്രതിനിധികൾ, പി.ടി.എ. പ്രസിഡൻ്റ് എൻ.ജെ. ഷജിത്ത്, പ്രിൻസിപ്പാൾ പി.സി. തോമസ്, വൈസ് പ്രിൻസിപ്പൽ സുരേഷ് കുമാർ കെ.കെ., വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ ജിജി കെ.കെ., മദർ പി.ടി.എ. പ്രസിഡൻ്റ് എ.യു. ധന്യ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news