ബൈരക്കുപ്പ പാലം യഥാർഥ്യമാക്കാൻ സാധ്യമായതെല്ലാം ചെയ്യും – പ്രിയങ്ക ഗാന്ധി എം.പി
പുൽപള്ളി: ബൈരക്കുപ്പ പാലം പൂർത്തിയാക്കാൻ കർണാടക സർക്കാരുമായി ചേർന്ന് കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രിയങ്ക ഗാന്ധി എം.പി. പെരിക്കല്ലൂരിലെ പദ്ധതി പ്രദേശം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കർണാടകയിൽ വനമേഖല ഒഴിവാക്കികൊണ്ട് പാലം പണി പൂർത്തീകരിക്കാനുള്ള പുതിയ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി കർണാടക സർക്കാരുമായി ചേർന്ന് നടപടികൾ വേഗത്തിലാക്കുമെന്ന് അവർ പറഞ്ഞു. എം.എൽ.എ. മാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ്, പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.





Leave a Reply