April 30, 2026

വാണിജ്യ അളവിൽ മെത്തംഫിറ്റാമിനുമായി യുവാവ് പിടിയിൽ

0
IMG_20260402_093446
By ന്യൂസ് വയനാട് ബ്യൂറോ

 

വൈത്തിരി: വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ വാണിജ്യ അളവിൽ മാരക ലഹരിമരുന്നായ മെത്തംഫിറ്റാമിനുമായി യുവാവ് പിടിയിലായി. വൈത്തിരി താലൂക്കിൽ മുട്ടിൽ സൗത്ത് വില്ലേജിൽ ആനപ്പാറവയൽ ഭാഗത്ത് കൊട്ടാരം വീട്ടിൽ അജ്മൽ പി.വി (33) നെയാണ് 90.725 ഗ്രാം മെത്തംഫിറ്റാമിനുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. വയനാട് എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ എക്‌സൈസ് ഇൻസ്‌പെക്ടർ സജിൻ എം.ജെ.യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്‌സൈസ് പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർമാരായ വിജിത്ത് കെ.ജി, രഘു വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സനൂപ് എം.സി, സുദീപ് ബി, സൈബർസെൽ സിവിൽ എക്‌സൈസ് ഓഫീസർ അർജുൻ കെ.എ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഫസീല ടി എന്നിവരും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *