April 9, 2026

സി.പി.എം പ്രവർത്തകയും എ.ഡി.എസ് സെക്രട്ടറിയുമായ സാജിത കടവണ്ടി മുസ്ലിം ലീഗിൽ ചേർന്നു

0
IMG_20260408_210310
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് എ.ഡി.എസ് സെക്രട്ടറിയും സി.പി.എം പ്രവർത്തകയുമായ സാജിത കടവണ്ടി മുസ്ലിം ലീഗിൽ ചേർന്നു. വാർഡിലെ തൊഴിലുറപ്പ് പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്ന ആൾ കൂടിയാണ് ഇവർ. മുസ്ലിം ലീഗിൽ ചേർന്ന സാജിതയെ ജില്ലാ വനിതാലീഗ് പ്രസിഡന്റ് കെ.ബി. നസീമ ഹാരമണിയിച്ച് സ്വീകരിച്ചു. ചടങ്ങിൽ വാർഡ് മെമ്പറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ഹാരിസ് കണ്ടിയൻ, അസ്മ കെ.കെ, റഹ്മത്ത് ഗഫൂർ, രജിത, ബുഷ്റ ഉസ്മാൻ, നൗഷിദ, സാജിത തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *