തുടർഭരണമോ ഭരണമാറ്റമോ? കേരളം ഇന്ന് വിധിയെഴുതും
കൽപ്പറ്റ: തുടർഭരണമോ ഭരണമാറ്റമോ- ഈ ചോദ്യത്തിന് ഉത്തരംനൽകി കേരളം ഇന്ന് വിധിയെഴുതും. അടിക്കടി രാഷ്ട്രീയവിവാദങ്ങളും ആരോപണ, പ്രത്യാരോപണങ്ങളുമുയർന്ന പ്രചാരണത്തിനൊടുവിൽ വിധി നിശ്ചയിക്കുന്നത് 2.71 കോടി വോട്ടർമാർ. അടിയൊഴുക്കുകളും നിശ്ശബ്ദവോട്ടർമാരുടെ മനസ്സിലിരിപ്പും ആർക്ക് അനുകൂലമാകുമെന്ന ആശങ്കയാണ് മുന്നണികൾക്ക്.
പത്തുവർഷത്തെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി തുടർഭരണം പ്രതീക്ഷിക്കുകയാണ് ഇടതുമുന്നണി. എന്നാൽ, സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം അനുകൂലമാകുമെന്നും ഭരണമാറ്റം ഉണ്ടാകുമെന്നുമാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. നിയമസഭയിൽ ഒരിക്കൽ പൂട്ടിപ്പോയ അക്കൗണ്ട് തുറക്കാമെന്ന ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ.
വയനാട് ജില്ലയിലെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത്. സിറ്റിംഗ് സീറ്റ് നിലനിർത്താൻ യുഡിഎഫും കെെവിട്ട്പോയ മണ്ഡലങ്ങൾ തിരിച്ച് പിടിക്കാനും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുമുന്നണികളും കാഴ്ചവെച്ചത്. വോട്ട് ഷെയർ കൂട്ടാനുള്ള ശ്രമത്തിലാണ് എൻഡിഎ.
രാവിലെ ഏഴ് മണിക്കാരംഭിക്കുന്ന വോട്ടെടുപ്പ് വെെകീട്ട് ആറ് മണിവരെ നീളും. പൊള്ളുന്ന ചൂടാണെങ്കിലും ഇത്തവണ പോളിങ് ശതമാനം 85-നു മുകളിലെത്തിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രമം. ഉത്സവപ്രതീതിയിലാണ് വോട്ടെടുപ്പ്. 24 ഓക്സിലറിയടക്കം 30,495 ബൂത്തുകൾ സജ്ജമാക്കി.
വോട്ടുചെയ്യാൻ വിവിധ തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് കരുതണം
• തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ വോട്ടർ ഐ.ഡി. കാർഡ് (എപിക് കാർഡ്)
• ആധാർകാർഡ്
• തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽകാർഡ്
• ഫോട്ടോപതിച്ച ബാങ്കിന്റെയോ പോസ്‌റ്റോഫീസിന്റെയോ പാസ് ബുക്ക്
• ഡ്രൈവിങ് ലൈസൻസ്
• ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡോ ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡോ
• പാൻകാർഡ്
• പാസ്‌പോർട്ട്
• എൻ.പി.ആർ. കാർഡ്
• ഫോട്ടോപതിച്ച പെൻഷൻരേഖ
• സർക്കാർ ജീവനക്കാരുടെ സർവീസ് തിരിച്ചറിയൽകാർഡ്
• കേന്ദ്ര/സംസ്ഥാന സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾ/പൊതുമേഖലാ ലിമിറ്റഡ് കമ്പനികളും നൽകുന്ന തിരിച്ചറിയൽ കാർഡ്
• എം.പി./എം.എൽ.എ./എം.എൽ.സി. എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
• ഭിന്നശേഷി കാർഡ്.





Leave a Reply