പുൽപ്പള്ളി സെന്റ് ജോർജ് സിംഹാസന കത്തിഡ്രലിൽ വെക്കേഷൻ ബൈബിൾ ക്യാമ്പിന് തുടക്കമായി
പുൽപ്പള്ളി: സെന്റ് ജോർജ് സിംഹാസന കത്തിഡ്രൽ പുൽപ്പള്ളി ദൈവാലയത്തിൽ വെക്കേഷൻ ബൈബിൾ ക്യാമ്പ് ആരംഭിച്ചു. ഉദ്ഘാടന യോഗത്തിൽ റവ. ഫാ. പി.സി. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ഇൻസ്പെക്ടർ ഷൈബു പി.വൈ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ റവ. ഫാ. ഷിനോജ് പുന്നശേരിയിൽ, സിനു തോട്ടത്തിൽ, ബേബി കൈനികുടിയിൽ, എൽദോ കെ.വൈ, ജോബിഷ് ഇ.റ്റി, ഷൈനി തങ്കച്ചൻ എന്നിവർ ആശംസകൾ അറിയിച്ചു. ഏപ്രിൽ 9, 10, 11 തീയതികളിലായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.





Leave a Reply