August 12, 2026

ഹജ്ജ് വിളംബരം ചെയ്യുന്നത് എളിമയുടെയും സ്നേഹത്തിന്റെയും സന്ദേശം: ശൈഖുനാ ഹസ്സൻ മുസ്ലിയാർ

0
IMG_20260410_154431
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: രാജാവും പ്രജയും പണക്കാരനും പാവപ്പെട്ടവനും ഒരേ വേഷം ധരിച്ച്, ഒരുമിച്ച് താമസിച്ച് കർമ്മങ്ങൾ നിർവഹിക്കുന്നതിലൂടെ സാമൂഹിക ഒരുമയെയും സ്നേഹത്തെയും പരിശീലിപ്പിക്കുന്ന ആരാധനയാണ് ഹജ്ജ് കർമമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വയനാട് ജില്ലാ പ്രസിഡന്റ് ശൈഖുനാ പി. ഹസ്സൻ മുസ്ലിയാർ പ്രസ്താവിച്ചു. പനമരം ബദ്റുൽ ഹുദയിൽ സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. ഉസ്മാൻ മൗലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ മർക്കസ് മുദരിസ് സയ്യിദ് ജസീൽ ഷാമിൽ ഇർഫാനി, എം.ഇ. അബ്ദുൽ ഗഫൂർ സഖാഫി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പി.കെ. ഇബ്രാഹിം സഖാഫി സ്വാഗതവും നൗഫൽ അഹ്സനി നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *