സൺഡേ സ്കൂൾ അധ്യാപക സംഗമവും അനുമോദന സമ്മേളനവും മീനങ്ങാടിയിൽ
മീനങ്ങാടി: യാക്കോബായ സൺഡേ സ്ക്കൂൾ അധ്യാപക സംഗമവും അനുമോദന സമ്മേളനവും ഞായറാഴ്ച (ഏപ്രിൽ 12 ) നടക്കുമെന്ന് ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ , ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു. മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് കത്തീഡ്രൽ ഓഡിറ്റാറിയത്തിൽ നടക്കുന്ന സംഗമം
ഗീവർഗീസ് മോർ സ്‌തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
ഭദ്രാസന അധ്യാപക മൽസരം , 35 വർഷം സേവനം പൂർത്തികരിച്ച അധ്യാപകരെ ആദരിക്കൽ, വാർഷിക പരീക്ഷയിൽ ഭദ്രാസന അസോസിയേഷൻ തല റാങ്ക് ജേതാക്കളെയും വിവിധ മൽസരങ്ങളിൽ വിജയികളെയും നേട്ടങ്ങൾ കരസ്ഥമാക്കിയവരെയും അനുമോദിക്കൽ, .മികച്ച സൺഡേ സ്കൂളിനുള്ള അനുമോദനങ്ങൾ ,ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്കുള്ള അനുമോദനം , വിവിധ മേഖലകളുടെ നേതൃത്വത്തിലുള്ള വൈവിധ്യമാർന്ന കലാപരിപാടികൾ, ലക്കി ഡ്രോ എന്നിവയുമുണ്ടാകും. രാവിലെ 11 മണിക്ക് കത്തീഡ്രൽ വികാരി ഫാ.ബിജുമോൻ ജേക്കബ് പതാക ഉയർത്തും. തുടർന്ന് മീര ഐ ട്രസ്റ്റ് ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് നടക്കും .12:30 മുതൽ പരിപാടികൾ ആരംഭിക്കും.





Leave a Reply