May 1, 2026

പോളിങ് ദിനത്തില്‍ വന്‍ വിജയമായി കുംടുംബശ്രീ ഫുഡ് കോര്‍ട്ടുകള്‍

0
IMG_20260411_103023
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് ദിനത്തിലും പോളിങ് സാമഗ്രികളുടെ വിതരണ ദിവസവും കുടുംബശ്രീ യൂണിറ്റുകള്‍ സജ്ജീകരിച്ച ഫുഡ് കോര്‍ട്ടുകള്‍ വന്‍ വിജയമായി. കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലാണ് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഫുഡ് കോര്‍ട്ടുകള്‍ തുറന്നത്. തെരഞ്ഞെടുപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ശുചിത്വമുള്ള രുചികരമായ ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ കുടുംബശ്രീ സംരംഭങ്ങള്‍ സംയുക്തമായാണ് ഫുഡ് കോര്‍ട്ടുകള്‍ സംഘടിപ്പിച്ചത്. പ്രാദേശിക രുചികളോടെയുള്ള വിഭവങ്ങള്‍ ഇവിടെ ലഭ്യമാക്കിയിരുന്നു. വോട്ടുപ്പിന്റെ തലേദിവസവും വോട്ടെടുപ്പ് ദിവസവും നിരവധിപ്പേരാണ് കുടുംബശ്രീ സംരംഭങ്ങളെ ആശ്രയിച്ചത്. ഇതിലൂടെ കാര്യമായ വിറ്റുവരവ് നേടാനും യൂണിറ്റുകള്‍ക്ക് സാധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *