July 17, 2026

ബാവലി മഖാം ആണ്ട്‌നേർച്ച സമാപിച്ചു

0
IMG_20260412_190434
By ന്യൂസ് വയനാട് ബ്യൂറോ

ബാവലി: ജില്ലയിലെ ചരിത്ര പ്രസിദ്ധ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ കേരള കർണ്ണാടക അതിർത്തിയിലുള്ള ബാവലി മഖാം ആണ്ട് നേർച്ച സമാപിച്ചു.

ആത്മീയ സംസ്കരണത്തിനും മറ്റുമായി ജാതി, മത ഭേദമന്യേ ആയിരങ്ങൾ ബാവലി മഖാം ആണ്ട് നേർച്ചയിൽ സംബന്ധിച്ചു.

ബാവലിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ബാവ അലി (റ) തങ്ങളുടെ  ആണ്ടുനേർച്ചയോടനുബന്ധിച്ചുള്ള ദുആ മൗലിദ് പാരായണത്തിന് പാണക്കാട്  സയ്യിദ് ഷഹീറലി ശിഹാബ് തങ്ങൾനേതൃത്വം നൽകി.ആത്മീയ സദസ്സ്ശൈഖുനാ കെ.ടി.ഹംസ മുസ്ല്യാർ ഉൽഘാടനം ചെയ്തു. ശൈഖുനാ വി.മൂസ്സക്കോയ മുസ്ല്യാർ അദ്ധ്യക്ഷത വഹിച്ചു. ഖത് മുൽ ഖുർആൻ ദു ആക്ക് സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ പേരാൽ നേതൃത്വം നൽകി.ഹമീദലി എം.കെ. സ്വാഗതം പറഞ്ഞു. മുജീബ്ഫൈസി കമ്പളക്കാട്, എസ്.മുഹമ്മദ് ദാരിമി കമ്പളക്കാട്,സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ വാഫി കാവനൂർ,സയ്യിദ് മനാഫ് തങ്ങൾ ഹൈദ്രൂസി ഒണ്ടയങ്ങാടി,സയ്യിദ് ഇല്യാസ് തങ്ങൾ പള്ളിക്കൽ,സയ്യിദ് റഊഫ് തങ്ങൾ പുലിക്കാട്, ഹംസകുട്ടി മുസ്ല്യാർ ആദിർ ശ്ശേരി, ഹാരിസ് പള്ളത്ത്,ഹക്കീം, ഷാഫി പി.കെ എന്നിവ സംബന്ധിച്ചു.നേർച്ച ഭക്ഷണം വിതരണത്തോടെ മഖാം ഉറൂസ് സമാപിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *