October 30, 2026

സ്കൂളിന് സമീപത്തെ കടയിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടികൂടി

0
IMG-20261030-WA0327
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പനമരം ഗവ. എൽ.പി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന അത്താണിക്കൽ സ്റ്റോറിൽ നിന്നും കേന്ദ്ര പുകയില നിയന്ത്രണ നിയമം ലംഘിച്ച് വില്പനയ്ക്കുവെച്ച പുകയില ഉത്പന്നങ്ങൾ ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ പിടികൂടി. സ്കൂളിന്റെ 91.4 മീറ്റർ പരിധിക്കുള്ളിൽ പുകയില ഉത്പന്നങ്ങൾ വിൽക്കാൻ പാടില്ലെന്ന നിയമമാണ് ഇവിടെ ലംഘിക്കപ്പെട്ടത്. ഒരു മാസത്തോളമായി ഈ കട ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർ നടപടികൾക്കായി പിടിച്ചെടുത്ത ഉത്പന്നങ്ങൾ പനമരം പോലീസിന് കൈമാറി. പനമരം സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് കാളിയത്ത്, ജെ.എച്ച്.ഐമാരായ ഷാജി പി.കെ, അശ്വനി രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *