പുൽപ്പള്ളിയിൽ സബ്ജില്ലാ യുവജനോത്സവ സംഘാടക സമിതി അവലോകനയോഗം ചേർന്നു
പുൽപ്പള്ളി: വിജയ ഹൈസ്കൂളിൽ വച്ച് നടക്കുന്ന ബത്തേരി സബ്ജില്ലാ യുവജനോത്സവത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് എം.എൽ.എ.യുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ച യോഗം ബത്തേരി നിയോജകമണ്ഡലം എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേളയുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങളും ഒരുക്കങ്ങളും യോഗത്തിൽ വിലയിരുത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ്. ദിലീപ് കുമാർ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് മുരിയൻകാവിൽ, പൂതാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ. ലാലു എന്നിവർ യോഗത്തിൽ സംസാരിച്ചു. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, ബ്ലോക്ക്-പഞ്ചായത്ത് മെമ്പർമാർ, സതി ടീച്ചർ, എച്ച്.എം. ഷൈനി ജേക്കബ്, എൻ.യു. ഉലഹന്നാൻ, പി.ഡി. ജോണി, ബാബു നമ്പുടാകം, കുര്യൻ മാസ്റ്റർ, ബാബു പ്രണവം, മോഹൻദാസ് മാസ്റ്റർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. മേള വൻ വിജയമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.




Leave a Reply