ടൗൺഷിപ്പിൽ നിർമ്മിച്ച വീടുകളുടെ അപാകതകൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും: കെ രാജൻ
കൽപ്പറ്റ: വയനാട് സർക്കാർ ടൗൺഷിപ്പിൽ നിർമ്മിച്ച വീടുകളുടെ നിർമാണത്തിലെ അപാകതകൾ പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. വീടുകളിൽ ആളുകളെ താമസിപ്പിക്കുകവെള്ളം കിനിയുന്നില്ലെന്ന് ഉറപ്പുവരുത്തി വാട്ടർ പ്രൂഫിങ് അടക്കമുള്ള പ്രവൃത്തികൾ പൂർത്തിയാക്കിയ ശേഷം. വീടുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും ഇത് ദുരിതബാധിതരെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി അഭ്യർഥിച്ചു. വയനാട്ടിൽ ദുരിതബാധിതർക്കായി നിർമിച്ച വീടുകളിൽ വിള്ളലുണ്ടെന്ന വാർത്തകൾക്ക് പിന്നാലെ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ആദ്യഘട്ടത്തിൽ നിർമിച്ച നൂറ്റി എഴുപത്തെട്ട് വീടുകളിൽ രണ്ട് വീടുകളിലാണ് ചോർച്ച കണ്ടെത്തിയത്. ഗുണഭോക്താക്കൾ പരാതി നൽകിയതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.ചോർച്ചയുള്ള ഭാഗങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തി പ്രശ്നം പൂർണമായും പരിഹരിക്കുമെന്നും അധികൃതർ വിശദീകരിച്ചു.





Leave a Reply