April 21, 2026

കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവം: ഒന്നാമതായി മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ്

0
WhatsApp Image 2026-04-21 at 5.50.12 PM
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: ഏപ്രിൽ 16 മുതൽ 20 വരെ നടന്ന കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ്. കലോത്സവത്തിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനവും വയനാട്-കോഴിക്കോട് ജില്ലകളിലെ കോളേജുകളിൽ നാലാം സ്ഥാനവും നേടാൻ കോളേജിന് കഴിഞ്ഞു. വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച കോളേജ് മൊത്തം 47 പോയിന്റുകൾ നേടി ഓൾ ഓവർ റാങ്കിംഗിൽ 11-ാം സ്ഥാനം കരസ്ഥമാക്കി.

ഫിസിക്സ് വിഭാഗം ഒന്നാം വർഷ വിദ്യാർത്ഥിയായ റമീസ് അഹമ്മദ് സർഗപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് സ്ഥാപനത്തിന് ഇരട്ടി മധുരമായി. മത്സര ഇനങ്ങളിൽ ഒപ്പനയ്ക്ക് ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ടിന് രണ്ടാം സ്ഥാനവും ലഭിച്ചു. വ്യക്തിഗത ഇനങ്ങളിൽ റമീസ് അഹമ്മദ് ഉറുദു പ്രസംഗത്തിലും, നവീൻ സി.പി ലൈറ്റ് മ്യൂസികിലും ഒന്നാം സ്ഥാനം നേടി. മാപ്പിളപ്പാട്ട് (ഇൻഡിവിഡ്വൽ), അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലെ കഥാ-കവിത-പ്രസംഗ മത്സരങ്ങളിലും, വാദ്യ സംഗീതം, വിവിധ ഓഫ്‌സ്റ്റേജ് മത്സരങ്ങളിലും വിദ്യാർത്ഥികൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.

കോളേജിന്റെ കലാപാരമ്പര്യത്തിൽ വിദ്യാർത്ഥികളുടെ മികവ് ഒരിക്കൽ കൂടി തെളിയിക്കാനായെന്ന് കോളേജ് അധികൃതർ അറിയിച്ചു. വിജയം കൈവരിക്കാൻ അദ്ധ്വാനിച്ച വിദ്യാർത്ഥികൾക്കും പരിശീലകർക്കും, കോളേജ് സ്റ്റുഡൻ്റ് യൂണിയൻ ഭാരവാഹികൾക്കും, ഫൈനാട്സ് അഡ്വൈസർ ഷബീറലി പുളിക്കലത്തിനും പിന്തുണ നൽകിയ മറ്റ് അധ്യാപകർക്കും പ്രിൻസിപ്പൾ ഡോ. വിജി പോൾ അഭിനന്ദനങ്ങൾ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *