വിദ്യാർത്ഥിക്കൾക്കായി അവധിക്കാല ഡ്രൈവിംഗ് പരിശീലന ക്യാമ്പ് ആരംഭിച്ചു
മീനങ്ങാടി : ജെക്സ് ക്യാമ്പസിന് കീഴിലുള്ള മീനങ്ങാടി എൽദോ മോർ ബസേലിയോസ് കോളേജിൽ ഡിഗ്രി,പിജി വിദ്യാർത്ഥികൾക്കായുള്ള അവധിക്കാല ഡ്രൈവിംഗ് പരിശീലന ക്യാമ്പ് ആരംഭിച്ചു. വിദ്യാർത്ഥികളുടെ നൈപുണ്യശേഷിയുടെ (skill development ) വികാസവും തൊഴിൽ സാധ്യതകളുടെ അവസരങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് ക്യാമ്പസിലുള്ള എല്ലാ വിദ്യാർത്ഥികൾക്കും പഠനത്തോടൊപ്പം ഡ്രൈവിംഗ് പരിശീലനം നൽകി ലൈസൻസ് നൽകുക എന്നതിലൂടെ കോളേജ് ഉദ്ദേശിക്കുന്നത്.
ക്യാമ്പിന്റെ ഉദ്ഘാടനം ജെക്സ് പ്രസിഡണ്ട് കൂടിയായ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. നിലവിൽ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അടുത്തവർഷം കോളേജിലേക്ക് എത്തിച്ചേരുന്ന വിദ്യാർഥികൾക്കും വളരെ മിതമായ നിരക്കിൽ ഇരുചക്ര, നാലു ചക്ര വാഹനങ്ങളുടെ പരിശീലനം മികച്ച രീതിയിൽ പൂർത്തീകരിച്ച് ആധുനിക സമൂഹത്തിന് നല്ല ഡ്രൈവർമാരെ ലഭ്യമാക്കുക എന്നതാണ് ഈ പരിശീലനം വഴി ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ ഡോ. റോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യ അതിഥിയായ വയനാട് എം വി ഐ റെജിൻ സാർ പ്രാരംഭ ക്ലാസ് പഠിതാക്കൾക്ക് നൽകി. ജെക്സ് സെക്രട്ടറി പ്രൊഫസർ കെ. പി. തോമസ് മുഖ്യപ്രഭാഷണം നടത്തി.





Leave a Reply