April 23, 2026

മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച സംഭവം ;യുവാവ് പിടിയിൽ

0
IMG_20260423_093025
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കാട്ടിക്കുളം എടയൂർകുന്നിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി എൻ.കെ. അൽ അമീനെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ വി. ചന്ദ്രൻ, പി.വി. ഷിബു, പി.എം. അബ്‌ദുൾ സുനീർ എന്നിവരെ തടഞ്ഞുവെച്ച് മർദിച്ചെന്നാണ് പരാതി. പരിക്കേറ്റ സുനീർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. എസ്.സി./എസ്.ടി. വിഭാഗങ്ങൾക്കുനേരേയുള്ള അതിക്രമം, ആശുപത്രി സംരക്ഷണനിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. എന്നാൽ അറസ്റ്റ് നടപടികൾക്കിടെ നടത്തിയ പരിശോധനയിൽ അൽ അമീന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന്, ചികിത്സയ്ക്കായി ഇയാൾക്ക് നോട്ടീസ് നൽകി അറസ്റ്റ് ഒഴിവാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *