April 25, 2026

ദേശീയ സൈക്കിൾ പോളോ താരങ്ങളെ ആദരിച്ചു

0
WhatsApp Image 2026-04-25 at 5.56.11 PM (1)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ഈ വർഷം നടന്ന ദേശീയ സൈക്കിൾ പോളോ മത്സരങ്ങളിൽ വയനാട് ജില്ലയെയും കേരളത്തെയും പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾക്ക് കൽപ്പറ്റയിൽ ആദരവ് നൽകി. വയനാട് ജില്ലാ സൈക്കിൾ പോളോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ വെച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കായികതാരങ്ങൾക്കുള്ള പ്രോത്സാഹനവും കൃത്യമായ പരിശീലനവും ജില്ലയിലെ സൈക്കിൾ പോളോ രംഗത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കേരള സൈക്കിൾ പോളോ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി റിയാസ് ഇ വി. ജോയിന്റ് സെക്രട്ടറി സാദിഖ് എം എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. വയനാട് ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ചടങ്ങിൽ സംബന്ധിക്കുകയും വിജയികൾക്ക് ആശംസകൾ നേരുകയും ചെയ്തു. ആന്ധ്രാ പ്രാദേശിലും ബീഹാറിലും വെച്ച് നടന്ന മത്സരങ്ങളിൽ പങ്കെടുത്ത അൽത്താഫ് അബ്ദുൾ അസീസ്, മുഹമ്മദ്‌ അൻസിൽ, അഫാമ് അലി, ഹന്ന ഫാത്തിമ, നസ്‌ല ഫാത്തിമ, സഫ എ, കോച്ച് ദിയൂഫ് എന്നിവരെയാണ് ആദരിച്ചത്.

ജില്ലയിലെ സൈക്കിൾ പോളോ താരങ്ങളുടെ വളർച്ചയ്ക്കും കായിക മേഖലയിലെ പുതിയ മുന്നേറ്റങ്ങൾക്കും ആക്കം കൂട്ടുന്നതായിരുന്നു കൽപ്പറ്റയിൽ നടന്ന ഈ ആദരവ് ചടങ്ങ്. ചടങ്ങിൽ അസോസിയേഷൻ ട്രഷറർ ഹാരിഷ് കെ വി അധ്യക്ഷത വഹിച്ചു സെക്രട്ടറി സാജിദ് എൻസി, നവാസ് ടി, അർജുൻ തോമസ്, സുബൈദ എ കെ, നീതു പ്രസാദ് എന്നിവരും കായിക തരങ്ങളും സന്നിഹിതരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *