April 27, 2026

54ാം സ്ഥാപക ദിനം വിപുലമായി ആഘോഷിക്കാൻ എസ്എസ്എഫ്; ‘ഗ്രാറ്റിട്യൂഡ് കോണ്‍ഫറന്‍സ്’ സംഘടിപ്പിക്കും

0
WhatsApp Image 2026-04-27 at 6.21.29 PM
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തിലേക്ക് പ്രവേശിക്കുന്ന ചരിത്രപരമായ പശ്ചാത്തലത്തില്‍ എസ്.എസ്.എഫ് 54ാം സ്ഥാപക ദിനാഘോഷം വിപുലമായി സംഘടിപ്പിക്കുന്നു. ഏപ്രില്‍ 29ന് സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ്.എസ്.എഫ് വെള്ളമുണ്ട ഡിവിഷന്‍ പടിഞ്ഞാറത്തറയില്‍ ‘ഗ്രാറ്റിട്യൂഡ് കോണ്‍ഫറന്‍സ്’ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
‘വിദ്യാര്‍ത്ഥികള്‍ ആസ്വദിച്ച വെളിച്ചം’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്.

മാതൃസംഘടനയായ സമസ്തയുടെ നൂറ്റാണ്ടിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചും, കഴിഞ്ഞ 53 വര്‍ഷമായി കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ ധാര്‍മ്മിക ബോധം സൃഷ്ടിച്ചുമാണ് എസ്.എസ്.എഫ് അമ്പത്തിനാലാം വയസ്സിലേക്ക് കടക്കുന്നത്. സമസ്തയുടെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് കരുത്തുപകരുന്ന വൈവിധ്യമാര്‍ന്ന കര്‍മ്മപദ്ധതികളാണ് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ഡിവിഷനില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഏപ്രില്‍ 29ന് വൈകിട്ട് പാടിഞ്ഞാറത്തറ അല്‍ ഹസനയില്‍ വെച്ച് നടക്കുന്ന ഗ്രാറ്റിട്യൂഡ് കോണ്‍ഫറന്‍സില്‍ സെന്റീനറിയുടെ ഭാഗമായി രൂപപ്പെടുത്തിയ ഇസ്സാ കോഡ് അംഗങ്ങൾ, യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർമാർ പങ്കെടുക്കും. ഡിവിഷൻ പ്രസിഡന്റ്‌ റാഫി ഖുതുബി യുടെ അധ്യക്ഷതയിൽ സമസ്ത വയനാട് ജില്ലാ മുശാവറ അംഗം അബ്ദുള്ള കുട്ടി ബാഖവി ഉത്ഘാടനം ചെയ്യും.നിസാമുദ്ധീന്‍ ബുഖാരി നീലഗിരി, ബഷീര്‍ കുഴിനിലം സംസാരിക്കും. തുടര്‍ന്ന് വിദ്യാര്‍ഥി റാലിയോട് കൂടെ സമ്മേളനം സമാപിക്കും.

പത്രസമ്മേളനത്തില്‍ റാഫി ഖുത്വുബി ആറുവാൾ, മൻസൂർ മാസ്റ്റർ, ഉവൈസ് സഖാഫി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *