വാളത്തൂർ കുടിവെള്ള നവീകരണ ഫണ്ട് വിവരങ്ങൾ പുറത്ത് വിടണം: എസ്ഡിപിഐ
റിപ്പൺ: വാളത്തൂർ കുടിവെള്ള പദ്ധതി നവീകരണത്തിനായി 2025-ൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുവദിച്ച ഒന്നര ലക്ഷം രൂപയുടെ ചെലവ് കണക്ക് പുറത്തുവിടണമെന്ന് എസ്‌ഡിപിഐ പുതുക്കാട് ബ്രാഞ്ച് എക്സിക്യൂട്ടീവ് കമ്മിറ്റി.
വേനൽച്ചൂട് ശക്തമായ സാഹചര്യത്തിൽ വാളത്തൂരിലെ കുടിവെള്ള വിതരണം ആഴ്ചയിൽ ഒരുതവണ മാത്രമായതിനാൽ പ്രദേശവാസികൾ കടുത്ത ദുരിതത്തിലാണ്. കഴിഞ്ഞ വർഷം പദ്ധതിയുടെ നവീകരണത്തിനായി അനുവദിച്ച ഒന്നര ലക്ഷം രൂപയിൽ വളരെ കുറഞ്ഞ തുകയേ ചെലവഴിച്ചിട്ടുള്ളുവെന്നാണ് നാട്ടുകാരുടെ ആരോപണം. അത് കൊണ്ട് തന്നെ ഫണ്ടിന്റെ മുഴുവൻ ചെലവ് വിവരങ്ങൾ പരസ്യപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണം. അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
യോഗത്തിൽ മുഹമ്മദ് ടി അധ്യക്ഷത വഹിച്ചു. കുഞ്ഞിമുഹമ്മദ്, നെസ്‌ൽ പി, അഷറഫ് പി എന്നിവർ സംസാരിച്ചു.





Leave a Reply