April 28, 2026

വാഹനാപകടം; പരിക്കേറ്റ് ചികിൽസിയിലായിരുന്ന റിട്ട.അധ്യാപിക മരിച്ചു

0
IMG_20260428_130509
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കാട്ടിക്കുളം വയല്‍ക്കരയില്‍ കര്‍ണാടക ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാര്‍യാത്രികയായ റിട്ട. പ്രധാനാധ്യാപിക മരണപ്പെട്ടു. കാട്ടിക്കുളം അണമല പാഴുകുന്നേല്‍   ജാന്‍സി ജോസഫ് (58) ആണ് മരിച്ചത്.കാട്ടിക്കുളത്തുനിന്നു മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന കാറിനു പിന്‍വശത്തായി ബസ്സിടിച്ചായിരുന്നു അപകടം. ഭര്‍ത്താവ് പാഴുകുന്നേല്‍ ടി.ഡി. ജോസഫ് എന്ന മാമച്ചന് അപകടത്തില്‍ പരിക്കേറ്റിരുന്നു. ഞായറാഴ്ച രാവിലെ 8.45ഓടെയായിരുന്നു അപകടം.ഇടിയുടെ ആഘാതത്തില്‍ സമീപത്തു ണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് കലുങ്കിനു മുകളിലേക്ക് കാര്‍ പതിക്കുകയായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന ജാന്‍സിയെ ഏറെ പ്രയാസപ്പെട്ടാണ് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് മേപ്പാടി ഡോ. മൂപ്പന്‍സ് മെഡി ക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ച് ഇന്ന രാവിലെ മരണപ്പെട്ടു.

മക്കള്‍: ഡോ. അലീന ജോസഫ് (വയനാട് മെഡിക്കല്‍ കോളേജ്), അലീഷ ജോസഫ് (എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി )

നാളെയാണ് സംസ്ക്കാരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *