ഹജ്ജിനു പോകുന്ന സ്ത്രീകൾക്ക് യാത്രയയപ്പ് നൽകി
മൂപ്പൈനാട്: പഞ്ചായത്തിൽ നിന്നും ഈ വർഷം പരിശുദ്ധ ഹജ്ജിനു പോകുന്ന സ്ത്രീകൾക്ക് മൂപ്പൈനാട് പഞ്ചായത്ത് വനിത ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എ.കെ. സലിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡൻ്റ് ഫൗസിയ ബഷീർ അധ്യക്ഷത വഹിച്ചു
നിയോജക മണ്ഡലം വനിതാ ലീഗ് സെക്രട്ടറി ഷഹർബാൻ സെയ്തലവി മുഖ്യപ്രഭാഷണം നടത്തി. വനിത ലീഗ് ഭാരവാഹികളായ സഫിയ സമദ്, സുനീറ കബീർ, ഖദീജ ടീച്ചർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുധ സി.വി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.കെ. സാജിത, പി. ജാസ്‌മിൻ, ഖദീജ ഹുസൈൻ, യശോദ, ഷമീറ വാളത്തൂർ, നൂർജഹാൻ, എന്നിവർ പ്രസംഗിച്ചു. കബീർ മൗലവി പാടിവയൽ പ്രാർത്ഥന നിർവ്വഹിച്ചു.





Leave a Reply