യു ഡി എഫിന് ചരിത്രവിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി: കോണ്‍ഗ്രസ്
കല്‍പ്പറ്റ: യു ഡി എഫിന് വയനാട്ടില്‍ ചരിത്രവിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്. വയനാട്ടിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും യു ഡി എഫിന് ഉജ്വലവിജയമാണ് വോട്ടര്‍മാര്‍ സമ്മാനിച്ചിരിക്കുന്നത്. കല്‍പ്പറ്റയിലും സുല്‍ത്താന്‍ബത്തേരിയിലും ഭൂരിപക്ഷം ഉയര്‍ത്താനും, കഴിഞ്ഞ പത്തുവര്‍ഷമായി എല്‍ ഡി എഫ് വിജയിച്ച മാനന്തവാടി തിരിച്ചുപിടിക്കാനും സാധിച്ചത് വലിയ നേട്ടമാണ്. വയനാട് ജില്ലയോട് ഇടതുസര്‍ക്കാര്‍ തുടര്‍ന്ന അവഗണനക്കെതിരായ വിധിയെഴുത്ത് കൂടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. വയനാട് ഗവ. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സ്വപ്നപദ്ധതികള്‍ക്ക് നേരെ മുഖംതിരിച്ച സര്‍ക്കാരിനുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. വയനാട് യു ഡി എഫിന്റെ ഉരുക്കുകോട്ടയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഈ വിജയം. യു ഡി എഫ് പ്രവര്‍ത്തകരുടെ കൂട്ടായ്മയോടെയും ഒത്തൊരുമയോടെയും കൂടിയുള്ള പ്രവര്‍ത്തനങ്ങളുടെ വിജയം കൂടിയാണിത്. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ വിധിയെഴുത്താണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.





Leave a Reply