കേരള വിധവാ വെൽഫയർ സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ മൺസൂൺ റിലീഫ് പദ്ധതിക്ക് തുടക്കമായി
കൽപ്പറ്റ: കേരള വിധവാ വെൽഫയർ സംഘം വയനാട് ജില്ലാ കമ്മിറ്റി അംഗങ്ങൾക്കായി നടപ്പിലാക്കുന്ന മൺസൂൺ റിലീഫ് പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലാ രക്ഷാധികാരി വത്സ ശിവന് കുടകൾ കൈമാറിക്കൊണ്ട് സാമൂഹ്യ പ്രവർത്തകൻ ഗഫൂർ വെണ്ണിയോട് പദ്ധതിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് നസീമ മണ്ടോക്കര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ. സൈനബ, മുഹ്‌സിന തേറ്റമല്ല, മേരി സി.എം., മേരി ചെറുകാട്ടൂർ, കമലാ സോമൻ, സുനിത നിരവിൽപുഴ എന്നിവർ പ്രസംഗിച്ചു.





Leave a Reply