July 5, 2026

ചൂരൽമല ദുരന്തത്തെ അതിജീവിച്ച വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു

0
IMG_20260705_195636
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ചൂരൽമല ദുരന്തത്തെ ധീരമായും മാതൃകാപരമായും അതിജീവിച്ച തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റിയുടെ വിദ്യാഭ്യാസ സഹായം കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ടി. സിദ്ദിഖ് കൈമാറി. കൽപ്പറ്റ ടൗൺഷിപ്പിൽ നടന്ന ചടങ്ങിൽ ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ ഇ. വി. അബ്രഹാം അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം പി. പി ആലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും കസ്തൂർബാ ഗാന്ധി ദർശൻ വേദി ജില്ലാ പ്രസിഡൻഡുമായ ചിന്നമ്മ ജോസ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അരുൺ ദേവ്, എള്ളിൽ മുസ്തഫ, സിബിച്ചൻ കരിക്കേടം, വി ഡി രാജു, നസീർ കെ., ഗിരിജ മോഹൻദാസ്, ആർ രാജൻ, ഒ. ജെ. ബിന്ദു, നസിയ ഫാത്തിമ, സുധാദേവി, രജനി ബിജു തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *