May 9, 2026

പഠനോപകരണങ്ങൾ വിതരണം ചെയ്തു

0
IMG_20260509_131810
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: നിർധനരായ വിദ്യാർഥികൾക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘നമ്മളൊരുമിച്ച് ഒരു നല്ല നാളേക്ക് കൈകോർക്കാം’ എന്ന സന്ദേശവുമായി പുൽപ്പള്ളി ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. ക്ലബ്ബ് സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 50 കുട്ടികൾക്കാണ് സ്‌കൂൾ ബാഗ്, കുട, നോട്ട് ബുക്കുകൾ, പേന, പെൻസിൽ എന്നിവയടങ്ങിയ കിറ്റുകൾ നൽകിയത്. പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് വിതരണോദ്ഘാടനം നിർവഹിച്ചു. വിജയ് ഹൈസ്‌കൂൾ പ്രഥമാധ്യാപിക ഷൈനി ജേക്കബും ഹയർസെക്കൻഡറി പ്രിൻസിപ്പൽ കെ.എസ്. സതിയും ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *