May 9, 2026

മാനന്തവാടിയിൽ 55 ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ

0
IMG_20260509_115259
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 55 ലിറ്റർ ചാരായവുമായി വരയാൽ എടമന കോളി മൊട്ടമ്മൽ വീട്ടിൽ ബിനു പി.എ (37) പിടിയിലായി. മാനന്തവാടി എക്സൈസ് റെയ്ഞ്ച് പ്രിവന്റിവ് ഓഫീസർ രഞ്ജിത്ത് സി.കെയുടെ നേതൃത്വത്തിൽ ഇയാളുടെ വീട്ടിലും പരിസരത്തും നടത്തിയ റെയ്ഡിലാണ് വിറക്‌പുരയിൽ കന്നാസുകളിൽ ഒളിപ്പിച്ച നിലയിൽ ചാരായം കണ്ടെടുത്തത്. പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ അനൂപ്.ഇ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് ടി.ജി, വിജേഷ് കുമാർ.പി, ജോബിഷ് കെ.യു, വനിത സിവിൽ എക്സൈസ് ഓഫീസർ അതുല്യ റോസ്, ഡ്രൈവർ അമീർ എന്നിവരും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *