ബദ്റുൽ ഹുദാ അക്കാദമി ‘സ്വബാഹ്’ സ്റ്റുഡന്റ്സ് യൂണിയൻ ലോഗോ ലോഞ്ചിങ് ചെയ്തു
പനമരം: ബദ്റുൽ ഹുദാ അക്കാദമി ഹയർ സ്റ്റഡി ബാച്ച് വിദ്യാർത്ഥികളുടെ സംഘടനയായ സ്വബാഹ് സ്റ്റുഡന്റ്സ് യൂണിയന്റെ (എസ് എസ് യു) ലോഗോ ലോഞ്ചിങ് കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ ബദ്റുൽ ഹുദാ ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി, സെക്രട്ടറി പി.കെ. ഇബ്രാഹീം സഖാഫി, കെ.എം.ജെ മാനന്തവാടി സോൺ സെക്രട്ടറി ഉസ്മാൻ പിലാകണ്ടി, സ്വബാഹ് പ്രസിഡന്റ് മുഹമ്മദ് ശിബ്ലി മാളിയേക്കൽ, സെക്രട്ടറി ഹാഫിൾ മുഹമ്മദ് സാബിത്ത് തരുവണ എന്നിവരും മറ്റ് ഭാരവാഹികളും സംബന്ധിച്ചു.





Leave a Reply