May 13, 2026

കുടുംബശ്രീ പ്രത്യാശ പദ്ധതി: പൊഴുതനയിൽ ‘ശലഭം ഓർണമെന്റ്‌സ്’ സംരംഭത്തിന് തുടക്കമായി

0
IMG_20260513_110650
By ന്യൂസ് വയനാട് ബ്യൂറോ

പൊഴുതന: കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രത്യാശ പദ്ധതിയുടെ ഭാഗമായി തണൽ ബി.ആർ.സിക്ക് കീഴിൽ ആരംഭിച്ച ‘ശലഭം ഓർണമെന്റ്‌സ്’ സംരംഭം പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള കുട്ടികളുടെ സർഗ്ഗാത്മകത വർദ്ധിപ്പിക്കാനും അവരെ സ്വയംപര്യാപ്തരാക്കി മാനസിക ഉല്ലാസം പകരനുമായി കുടുംബശ്രീ നൽകുന്ന ധനസഹായം ഉപയോഗിച്ചാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. പൊഴുതന സി.ഡി.എസ് ചെയർപേഴ്സൺ ലിറിറ്റ് ലിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗം കെ. ജെറീഷ്, സുബൈദ പരീദ്, വി.എസ്. രാജലക്ഷ്മി, ജുമൈലത്ത് ഷമീർ, എ. രാജേന്ദ്രൻ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.എം. സെലീന, ജില്ലാ പ്രോഗ്രാം മാനേജർ പി. ഹുദൈഫ്, കെ.ജെ. ബിജോയ്, ബ്ലോക്ക് കോർഡിനേറ്റർ എം.എസ്. മഹിജ, കെ.പി. പ്രീത തുടങ്ങിയവർ പങ്കെടുത്തു. തണൽ ബി.ആർ.സി അധ്യാപിക ഒ.പി. സുമയ സ്വാഗതവും വാർഡ് കൺവീനർ ശിവദാസൻ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *