കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
പനവല്ലി: പനവല്ലിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. പനവല്ലി പോറ്റൂർ സ്വദേശി ഹരീഷിനെയാണ് കപ്പിക്കണ്ടി ഭാഗത്ത് വെച്ച് ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആന ആക്രമിച്ചത്. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഹരീഷ്, റോഡിൽ ആനയെ കണ്ട് വാഹനം തിരിക്കാൻ ശ്രമിച്ചെങ്കിലും ആന തോട്ടത്തിലേക്ക് ഇറങ്ങിപ്പോയി. എന്നാൽ യാത്ര തുടരാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി പാഞ്ഞടുത്ത ആനയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഹരീഷ് നിലത്തു വീഴുകയായിരുന്നു. നിലത്തിട്ട് ആന കാല് കൊണ്ട് തട്ടുകയും തലയ്ക്ക് അമർത്തുകയും ചെയ്തെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ആക്രമണത്തിൽ ഹെൽമറ്റ് തകർന്നെങ്കിലും ഹരീഷ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.





Leave a Reply