May 30, 2026

മന്ത്രി കെ.എം.ഷാജിക്ക് സ്വീകരണം നൽകി മുസ്ലിം ലീഗ്

0
WhatsApp Image 2026-05-30 at 7.05.41 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:   തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് ജില്ലാ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകരും ചേർന്ന് ചരിത്ര സ്വീകരണം നൽകി. മുസ്ലിംലീഗിന്റെ ചരിത്രത്തിൽ ആദ്യമായി ജില്ലക്കാരനായ മുസ്ലിം ലീഗ് നേതാവ് മന്ത്രിയായി വയനാട്ടിലെത്തിയപ്പോൾ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. വയനാട് ജില്ലയുടെ അതിർത്തി പ്രദേശമായ നിരവിൽപ്പുഴ വെച്ച് തലയില്‍ കിരീടം ധരിപ്പിച്ചും ഹാരാര്‍പ്പണം നടത്തിയും പടക്കം പൊട്ടിച്ചും നേതാക്കളും പ്രവര്‍ത്തകരും മന്ത്രിയെ വരവേറ്റു. തുടര്‍ന്ന് ബാന്റ് വാദ്യമേളങ്ങളോടെ ബൈക്ക് റാലിയുടെ അകമ്പടിയില്‍ മന്ത്രിയെ ആനയിച്ചു.

നിരവില്‍പ്പുഴയിലെത്തിയ മന്ത്രിയെ സ്വീകരിക്കാനായി ജില്ലാ ലീഗ് നേതാക്കളായ കെ കെ അഹമ്മദ്ഹാജി, ടി മുഹമ്മദ്, യഹ്യാഖാന്‍ തലക്കല്‍, ഹാരിസ് കണ്ടിയന്‍, നിസാര്‍ അഹമ്മദ് സി, കുഞ്ഞബ്ദുള്ള, കെ കെ അഹമ്മദ് ഹാജി, ടി മുഹമ്മസ്, ഉഷ വിജയൻ എംഎൽഎ, റസാഖ് കൽപ്പറ്റ, അഡ്വ: എം.സി.എം.ജമാൽ, എം. എം മുഹമ്മഫ് ബഷീർ, സലിം മേമന, ടി മൊയ്തു, കൊച്ചി ഹമീദ്, ഹാസൈനാർ പനമരം, വള്ളിയാട്ട് അബ്ദുള്ള,
അസിസ് കെ. സി, ഹസൈനാർബത്തേരി, അബ്ദുള്ള മടക്കര, പി ഇസ്മായിൽ, എം പി നവാസ്, ഉവൈസ് ഇടവെട്ടൻ, ഇസ്മായിൽ കറക്കണ്ടി, വെട്ടൻ അബ്ദുള്ള, ടി നാസർ, പി ഏ ജലീൽ, അബ്ദുള്ള കേളോത്ത്, അബ്ദുള്ള പടയൻ എന്നിവരുടെ നേതൃത്വത്തിലാണ് ഊഷ്മള സ്വീകരണം നൽകിയത്.

നൂറ് കണക്കിന്  വാഹനങ്ങളും മന്ത്രിക്ക് അകമ്പടിയായി റോഡിലൂടെ നീങ്ങി. സ്വീകരണകേന്ദ്രമായ കമ്പളക്കാടെത്തുന്നതിന് മുമ്പായി വിവിധകേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ മന്ത്രിക്ക് ആഭിവാദ്യമര്‍പ്പിക്കുകയും മന്ത്രി പ്രത്യഭിവാദ്യം നടത്തുകയും ചെയ്തു.

കണറ്റിങ്കൽ,കണ്ടത്തു വയൽ, വെള്ളമുണ്ട, വെള്ളമുണ്ട സിറ്റി, ഏഴേനാൽ, തരുവണ, പീച്ചംങ്കോട്, നാലാംമൈൽ, കെല്ലൂർ,ആറാംമൈൽ,അഞ്ച് കുന്ന്, കൂളിവയൽ, കാപ്പും ചാൽ,കൈതക്കൽ, പനമരം,പച്ചിലക്കാട്, മില്ല് മുക്ക് കണിയാമ്പറ്റ തുടങ്ങിയ നിരവധി പ്രദേശങ്ങളിൽ നിന്ന് സാധാരണക്കാരും സ്ത്രീകളും കുട്ടി കളും മന്ത്രിക്ക് അഭിവാദ്യമർപ്പിച്ചു.
കെല്ലൂർ ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന മുസ്ലിം ലീഗ് മുന്‍ വയനാട് ജില്ലാ പ്രസിഡണ്ട്  എന്‍ മമ്മൂട്ടിയുടെ ഖബറിടത്തില്‍ പ്രാര്‍ത്ഥനനടത്തിയ ശേഷമാണ് മന്ത്രി കമ്പളക്കാടെത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *