November 10, 2026

മുട്ടിൽ പഞ്ചായത്തുതല പ്രവേശനോത്സവം സംഘടിപ്പിച്ചു

0
WhatsApp Image 2026-06-01 at 7.56.28 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

എടപ്പെട്ടി: മുട്ടിൽ പഞ്ചായത്തുതല പ്രവേശനോൽസവം എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നിഷീദ് ചാഴിവയൽ അധ്യക്ഷത വഹിച്ചു. പാഠപുസ്തകവിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന സി നായരും യൂണിഫോം വിതരണം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ യു എസ് മുഹമ്മദ് ഷജീദും ഉദ്ഘാടനം ചെയ്തു.

ഹയർസെക്കൻ്ററി പരീക്ഷയിൽ മികച്ച വിജയം നേടിയവരെ ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി ആദരിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, എൻ പി ജിനേഷ്കുമാർ, ജെയിൻ ആൻ്റണി, ഷീബ വേണുഗോപാൽ , കെ പി പ്രദീശൻ, എം എച്ച് ഹഫീസ് റഹ്‌മാൻ, അമൃത വിജയൻ എന്നിവർ പ്രസംഗിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news