ബി.എം.എസ്. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനാചരണം നടത്തി
കൽപ്പറ്റ: ഭാരതീയ മസ്‌ദൂർ സംഘിന്റെ 72-ാമത് വാർഷികത്തോടനുബന്ധിച്ച് വയനാട് ജില്ലയിൽ പതാക ദിനമായി ആചരിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരു മാസകാലം നീണ്ടുനിൽക്കുന്ന യൂണിറ്റ് തല കുടുംബ സംഗമങ്ങളും വിവിധ സേവാ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. കൽപ്പറ്റയിൽ നടന്ന സ്ഥാപന ദിന പരിപാടിയിൽ ബി.എം.എസ്. വയനാട് ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ കെ., പി.എസ്. ശശിധരൻ, ബാലൻ എ.കെ. തുടങ്ങിയവർ സംസാരിച്ചു.





Leave a Reply