ഷിഗെല്ലയിൽ നേരിയ ആശ്വാസം; ജില്ലയിൽ ഇന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തില്ല
കൽപ്പറ്റ: പകർച്ച വ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവൽക്കരണ പ്രവർത്തനങ്ങളും ജില്ലയിൽ ഊർജ്ജിതമായി നടക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ കെ ടി രേഖ അറിയിച്ചു. നിലവിൽ രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ അറിയിച്ചു. ഷിഗെല്ല രോഗലക്ഷണവുമായി ആശുപത്രിയിലുണ്ടായിരുന്ന ഏഴ് പേർ കൂടി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 23 ആയി.
ഇതുവരെ 538 പേരിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ശനിയാഴ്ച 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിഗെല്ല രോഗലക്ഷണവുമായി ആശുപത്രിയിലുണ്ടായിരുന്ന ഏഴ് പേർ കൂടി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 23 ആയി. ഇതുവരെ 187 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.
ഫീൽഡ് തല രോഗനിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 3095 വീടുകളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തി. ജില്ലയിലെ 1766 കിണറുകൾ ക്ലോറിനേറ്റ് ചെയ്തു. 1225 ഒ ആർ എസ് പാക്കറ്റുകൾ വിതരണം ചെയ്തു. പകർച്ച വ്യാധി പ്രതിരോധ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് തലത്തിൽ 1782 ബോധവത്ക്കരണ നോട്ടീസുകൾ വിതരണം ചെയ്തു. ഷിഗല്ല രോഗത്തിന്റെ അതിവ്യാപനം തടയുന്നതിനായി ആർക്കെങ്കിലും പുതുതായി രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ഉടൻതന്നെ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും ,അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടേണ്ടതുമാണ് . ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിർദ്ദേശങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.





Leave a Reply