June 13, 2026

സ്കൂൾ തലം മുതൽ കാർഷിക സംസ്കാരം വളർത്തിയെടുക്കും: മന്ത്രി ടി. സിദ്ദിഖ്

0
WhatsApp Image 2026-06-13 at 7.50.21 PM
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: മണ്ണും മനുഷ്യനുമായുള്ള ബന്ധം ഒരിക്കലും വേർപിരിയാത്ത വിധം പ്രകൃതി തന്നെ കോർത്തിണക്കിയതാണെന്നും അത് പരിപോഷിപ്പിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്. യു.ഡി.എഫ് മുട്ടിൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് നൽകിയ സ്വീകരണ യോഗത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. സ്കൂൾ തലം മുതൽ കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ ഈ സർക്കാർ വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു.

ഇതിന്റെ ഭാഗമായി സ്കൂളുകളിൽ കാർഷിക ക്ലബ്ബുകൾ ആരംഭിക്കുകയും അവയുടെ നേതൃത്വത്തിൽ ചെറുതും വലുതുമായ കൃഷികൾ ചെയ്യുന്നതിന് വിദ്യാർഥികളെ സജ്ജരാക്കുകയും ചെയ്യും. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുവാൻ ഫലപ്രദമായ പ്രൊജക്ടുകൾ നടപ്പിലാക്കും. കൂടാതെ, വനിതകൾക്കായി കാർഷിക കൂട്ടായ്മകൾ രൂപീകരിച്ച് കൃഷി ചെയ്യുന്നതിനുള്ള എല്ലാവിധ പ്രോത്സാഹനങ്ങളും സർക്കാർ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ സലാം നീലിക്കണ്ടി അധ്യക്ഷത വഹിച്ച യോഗം മുസ്ലിം ലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് എൻ. കെ. റഷീദ് ഉദ്ഘാടനം ചെയ്തു. പി. ടി. ഗോപാലക്കുറുപ്പ്, പി. പി. അലി, കെ. ഇ. വിനയൻ, സലിം മേമന, ബിനു തോമസ്, ജോയ് തൊടിത്തറ, നസീമ ടീച്ചർ, എം. ഒ. ദേവസ്യ, ശശി പന്നിക്കുഴി, ഉഷ എം., മോഹൻദാസ് റാട്ടകൊല്ലി, സി. നൂറുദ്ദീൻ, സുന്ദർ രാജ്, ഷിജു ഗോപാൽ, കെ. പത്മനാഭൻ, ഉഷ തമ്പി, ബഷീർ മടക്കിമല, നിഷീദ് കെ. വി., സക്കീർ ഒ.കെ., അഡ്വ. ഖാലിദ് രാജ, കെ. വി. ഇബ്രാഹിം, ഫൈസൽ പാപ്പിന, കെ. എൽ. ജോഷി, സുധീഷ് ചെലഞ്ഞാൽ, ടോമി കാരപ്പുഴ, ശാന്തനു തോമസ് തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *