June 16, 2026

മതിയായ രേഖകൾ ഇല്ലാതെയും വൃത്തിഹീനമായ രീതിയിലും പ്രവർത്തനം; ഭക്ഷണശാലകൾ പൂട്ടിച്ചു

0
WhatsApp Image 2026-06-16 at 12.21.21 PM
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ: ഷി​ഗല്ലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടത്തറ പഞ്ചായത്തിലെ ഭക്ഷണശാലകളിൽ പരിശോധന നടത്തി. പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെയും വൃത്തിഹീനമായും പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങൾ പൊതുജനാരോഗ്യ നിയമപ്രകാരം താൽക്കാലികമായി അടച്ചുപൂട്ടി. കോട്ടത്തറ ടൗണിൽ പ്രവർത്തിക്കുന്ന കോട്ടത്തറ മെസ്സ്, മടക്കിമല പ്രവർത്തിക്കുന്ന ഫാമിലി മെസ്സ് എന്നിവയാണ് പൂട്ടിച്ചത്. കോപ്ടാ ഇനത്തിൽ 1000 രൂപ പിഴയും ഈടാക്കി.

ഭക്ഷണശാലകൾ, സ്കൂളുകൾ, ഹോസ്റ്റൽ തുടങ്ങിയ സംഥലങ്ങളിലാണ് ശുചിത്വ പരിശോധന നടത്തിത്. കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഹർകിഷൻ എ ജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാനോ സദാനന്ദൻ, ഹരിപ്രിയ എച്ച്.എസ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *