ദ്വാരക ഗുരുകുലം കോളേജിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടന്നു
മാനന്തവാടി: സമഗ്ര യോഗ & മെഡിറ്റേഷൻ സെന്റർ മാനന്തവാടിയുടെ ആഭിമുഖ്യത്തിൽ ദ്വാരക ഗുരുകുലം കോളേജിൽ വെച്ച് അന്താരാഷ്ട്ര യോഗ ദിനാചരണം നടന്നു. ചടങ്ങിൽ സെന്റർ കോ ഓർഡിനേറ്റർ യോഗാചാര്യ ബിനു പുതുമന സ്വാഗതം പറഞ്ഞു. പി.ടി സുഭാഷ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ഗുരുകുലം കോളേജ് പ്രിൻസിപ്പാൾ ഷാജൻ ജോസ് നിർവഹിച്ചു. ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഷൈമ ബെന്നി, മജീദ് വെള്ളമുണ്ട എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.





Leave a Reply