June 26, 2026

ബാലൻ സിനിമയിലൂടെ ബിഗ് സ്ക്രീനിലെത്തി നെട്ടറയും കുണ്ടുവാടിയും; കാനന ഗ്രാമങ്ങളുടെ മനോഹാരിത തേടി സഞ്ചാരികളുടെ ഒഴുക്ക്

0
WhatsApp Image 2026-06-26 at 9.25.38 AM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ബാലൻ സിനിമയുടെ പശ്ചാത്തലമായി വയനാട് മാറിയതോടെ പുൽപ്പള്ളി പഞ്ചായത്തിലെ കുണ്ടുവാടിയും, തിരുനെല്ലി പഞ്ചായത്തിലെ നെട്ടറയും ഒരുപോലെ ശ്രദ്ധേയമാകുന്നു. ഉൾനാടൻ കാനന ഗ്രാമങ്ങളുടെ മനോഹാരിതയും വന്യസൗന്ദര്യവും ഒപ്പിയെടുത്ത ചിത്രം ബിഗ് സ്ക്രീനിൽ നിറഞ്ഞതോടെ ഈ ഗ്രാമങ്ങളിലേക്ക് സഞ്ചാരികളുടെയും സിനിമാപ്രേമികളുടെയും ഒഴുക്കാണിപ്പോൾ. കൂറ്റൻ മരങ്ങൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന കാട്ടുപാതകളും പച്ചപ്പും നിറഞ്ഞ ഈ രണ്ട് ഗ്രാമങ്ങളും ഇന്ന് സിനിമയിലൂടെ പ്രധാന കാഴ്ചകളായി മാറിയിരിക്കുകയാണ്.

സിനിമ നേരത്തെ റിലീസായ സ്ഥലങ്ങളിൽ നിന്ന് കുണ്ടുവാടി തേടി എത്തിയതോടെയാണ്. സിനിമയിൽ തങ്ങളുടെ നട് ഇടം പിടിച്ചതായി ജനങ്ങൾ അറിയിയുന്നത്. ചിത്രീകരണം കഴിഞ്ഞ് നാൾ ഏറെ ആയതിനാൽ സിനിമ കാര്യങ്ങൾ എല്ലാം മറന്ന് സിനിമ അണിയറക്കാർ നിർമ്മിച്ച ബസ്റ്റോപ്പിൽ ഇരിക്കുമ്പോൾ മാത്രം ബാലനെ കുറിച്ച് ഓർമ്മിക്കുന്നവരുടെ മനസിലേക്ക് സിനിമയിൽ തെളിഞ്ഞ ആ ബസ്റ്റോപ്പിനെക്കുറിച്ച് ആളുകൾ അന്വേഷിച്ചെത്തിയപ്പോൾ നാട്ടുകാർക്ക് സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാതായി.

​ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഈ ഉൾനാടൻ പ്രദേശങ്ങളെ തേടി ആളുകൾ എത്തിത്തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ഇവിടുത്തെ ജനങ്ങൾ. ബാലൻ സിനിമയിൽ ടോവിനോ തോമസാണ് നായകൻ ഇതിന് മുൻപ് ടോവിനോയുടെ ഹിറ്റായ മിന്നൽ മുരളിക്ക് പശ്ചാത്തലമായതും , പുൽപ്പള്ളിക്കടുത്ത പെരിക്കല്ലൂരും, കർണാടകയിലെ ബൈരക്കുപ്പയും മറ്റുമായിരുന്നു.

ബാലൻ സിനിമയുടെ അണിയറപ്രവർത്തകർ ചിത്രീകരണത്തിനായി ഇവിടെയെത്തിയതോടെയാണ് ഈ ഗ്രാമങ്ങളുടെ മുഖച്ഛായ മാറിയത്. ഷൂട്ടിംഗിന്റെ ഭാഗമായി കുണ്ടുവാടിയിൽ ഒരുക്കിയ പഴയകാല മാതൃകയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രം പിന്നീട് ചിത്രീകരണത്തിന് ശേഷം നാട്ടുകാർക്കായി വിട്ടുനൽകുകയായിരുന്നു. ജീവിതാവസാനം വരെയുള്ള കാത്തിരിപ്പിന്റെ സാക്ഷാത്കാരം കൂടിയായി മാറിയ ഈ ബസ് സ്റ്റോപ്പും സമീപത്തെ കെട്ടിടങ്ങളിൽ വരച്ച ആനയുടെയും കടുവയുടെയും ചിത്രങ്ങളും സിനിമയുടെ പ്രധാന ഓർമ്മപ്പെടുത്തലായി അവിടെ അവശേഷിക്കുന്നുണ്ട്.

​കുണ്ടുവാടിയെപ്പോലെ തന്നെ വനത്തിനോട് ചേർന്നുനിൽക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ നെട്ടറ ഗ്രാമവും ചിത്രത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്. സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിൽ മായാത്ത ദൃശ്യവിരുന്നായി കുണ്ടുവാടിയും നെട്ടറയും ഒരേപോലെ ഇടംപിടിച്ചുകഴിഞ്ഞു. തങ്ങളുടെ നിഷ്കളങ്കരായ നാട്ടുകാരെയും നാടിന്റെ പ്രകൃതിഭംഗിയെയും ലോകം അറിഞ്ഞതിന്റെ ആവേശത്തിലാണ് ഇരു ഗ്രാമങ്ങളിലെയും ജനങ്ങൾ. വനസൗന്ദര്യവും സിനിമയുടെ കഥാപരിസരവും ഒന്നിച്ചുചേരുന്ന ഈ കാനന ഗ്രാമങ്ങളിലൂടെ വരും ദിവസങ്ങളിൽ കൂടുതൽ വിനോദസഞ്ചാര സാധ്യതകളിലേക്ക് വയനാട് ഉയരുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *