June 27, 2026

റോട്ടറി സിവിൽ സ്റ്റേഷൻ വയനാട് പുതിയ ക്ലബ്ബ് നിലവിൽ വന്നു

0
IMG_20260627_152538
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട്ടിൽ പുതിയ റോട്ടറി ക്ലബ്ബ് നിലവിൽ വന്നു. ഹോട്ടൽ ഗ്രീൻ ഗേറ്റിൽ വെച്ച് നടന്ന ഇൻസ്റ്റലേഷൻ ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്റ്റ് 3204 ഗവർണർ ബിജോഷ് മാനുവൽ, നീറ്റ ബിജോഷ് എന്നിവർ ചേർന്ന് ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഔദ്യോഗിക ലോഗോയും വെബ്സൈറ്റും പ്രകാശനം ചെയ്ത ചടങ്ങിൽ ചാർട്ടർ സർട്ടിഫിക്കറ്റ് പ്രസിഡന്റ് ജോജിമോന് കൈമാറി. ആരോഗ്യ പരിപാലന രംഗത്ത് വയനാടിനായി 9 ഡയാലിസിസ് മെഷീനുകൾ നൽകുവാൻ കഴിഞ്ഞത് തന്റെ കാലഘട്ടത്തിലെ സുപ്രധാന നേട്ടമാണെന്നും, ജില്ലയിലെ എട്ടോളം ക്ലബ്ബുകൾ വിവിധ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ മുഴുകുന്നത് റോട്ടറിക്ക് കരുത്തേകുമെന്നും വയനാട്ടിൽ നിന്നുള്ള ആദ്യത്തെ ഗവർണർ കൂടിയായ ബിജോഷ് മാനുവൽ പറഞ്ഞു.

 

മദർ ക്ലബ്ബായ മാനന്തവാടി റോട്ടറി കബനി വാലി ക്ലബ് പ്രസിഡന്റ്‌ ഷാജി എബ്രഹാം യോഗത്തിന് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഗവർണർ സുനിൽ കെ. ജി. ആണ് റോട്ടറി സിവിൽ സ്റ്റേഷൻ വയനാടിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 17 അംഗങ്ങളാണ് ക്ലബ്ബിലുള്ളത്. പുതിയ ഭാരവാഹികളായി ജോജിമോൻ എം. എ (പ്രസിഡന്റ്), ജെസ്സി എൻ. ഐ (സെക്രട്ടറി), ബാബു സെബാസ്റ്റ്യൻ (ട്രെഷറർ) എന്നിവർ ചുമതലയേറ്റു. ഡോ. നൗഷാദ് പള്ളിയാലിനെ പ്രോഗ്രാം ഡയറക്ടറായി നിയമിച്ചു. വയനാട്ടിലെ വിവിധ മേഖലകളിൽ സന്നദ്ധ-സേവന പ്രവർത്തനങ്ങളുമായി ക്ലബ്‌ പ്രവർത്തിക്കുമെന്നും, ഉടൻ തന്നെ വിവിധ നേത്ര ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

 

ചടങ്ങിൽ റിൻസ് കെ. പി സ്വാഗതവും ജെസ്സി എൻ. ഐ നന്ദിയും പറഞ്ഞു. റോട്ടറി ഡിസ്ട്രിക്റ്റ് സെക്രട്ടറി രവീന്ദ്രനാഥ്, ഡോ. ടി. പി. വി. സുരേന്ദ്രൻ, ഡിഗോൾ തോമസ്, വിനീത് വയനാട്, ബൈജു ടി. വി, അഡ്വ. അരുൺകുമാർ സി. കെ, സായി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. വയനാട്ടിലെ വിവിധ റോട്ടറി ക്ലബ്ബുകളിൽ നിന്നുള്ള നിരവധി അംഗങ്ങളും കൽപ്പറ്റയിലെ വിവിധ സന്നദ്ധ സംഘടനകളിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *