ജി യു പി സ്കൂൾ കരിങ്ങാരിയിൽ ഹൈടെക് ലൈബ്രറി പ്രവർത്തനമാരംഭിച്ചു
കരിങ്ങാരി: ജി യു പി സ്കൂൾ കരിങ്ങാരിയിൽ ഹൈടെക് ലൈബ്രറി പ്രവർത്തനമാരംഭിച്ചു. ജോസ് പള്ളത്ത് ആദ്യ പുസ്തകം വിതരണം ചെയ്തു. ലൈബ്രറി സ്റ്റോക്ക് രജിസ്റ്റർ, ഇഷ്യൂ രജിസ്റ്റർ തുടങ്ങി എല്ലാ രേഖകളും ഡിജിറ്റൽ രീതിയിൽ തയ്യാറാക്കിയ ഹൈടെക് ലൈബ്രറി സംവിധാനത്തിൽ പുസ്‌തകവിതരണം, കുട്ടികൾ വായിക്കുന്ന പുസ്‌തകങ്ങളുടെ വിവരങ്ങൾ സമാഹരിക്കൽ എന്നിവയെല്ലാം എളുപ്പമാക്കിയിട്ടുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് ഡിജിറ്റൽ സങ്കേതങ്ങൾ ഉപയോഗിച്ച് കുട്ടികളിൽ വായനാ ശീലം വളർത്താനുദ്ദേശിച്ചാണ് കരിങ്ങാരി ജി യു പി സ്‌കൂളിൽ ഹൈടെക് ലൈബ്രറി ഒരുക്കിയിരിക്കുന്നത്. പി ടി എ ഭാരവാഹികളായ നാസർ എസ്., മഹേഷ് പി, അശ്വിനി പി സി, പ്രധാനാധ്യാപകൻ ജോൺസൺ എം എ, അധ്യാപകരായ ഷിജ ഡി കെ, സുലൈഖ തയ്യിൽ, മമ്മൂട്ടി കെ, സിന്ധു കെ എം, ഗിരീഷ് പെരുവക, ബെഞ്ചമിൻ മൊളോയിസ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.





Leave a Reply