ലഹരി വിരുദ്ധ ദിനം: പൊൻകുഴി ഉന്നതിയിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
ബത്തേരി: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേണിച്ചിറ താഴമുണ്ടയിൽ പ്രവർത്തിക്കുന്ന റിഫോം ലഹരി വിമോചന ചികിത്സ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മുത്തങ്ങ പൊൻകുഴി ഉന്നതിയിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം റീഫോം ഡയറക്ടർ ഫാ. ബാബു വർഗീസ് പൂക്കോട്ടിൽ നിർവഹിച്ചു. ചടങ്ങിൽ ഡീന ബാബു, ലിബിയ ജോസഫ്, മുഹമ്മദ് സിനാൻ, സുനിൽ ജോൺ, പ്രമോട്ടർ വിനീത ജയൻ, റുക്കിയ ടീച്ചർ എന്നിവർ സംസാരിച്ചു.





Leave a Reply