അപ്രൈസർമാരുടെ വേതനം വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കേരള ബാങ്ക് അപ്രൈസേഴ്സ് യൂണിയൻ
കമ്പളക്കാട്: കേരള ബാങ്കിൽ ജോലിചെയ്യുന്ന ഗോൾഡ് അപ്രൈസർമാരുടെ വേതനം വെട്ടിക്കുറയ്‌ക്കാനുള്ള കേരള ബാങ്ക് മാനേജ്മെന്റിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കേരള ബാങ്ക് അപ്രൈസേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനും കൺവൻഷൻ തീരുമാനിച്ചു.
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി ഉദ്ഘാടനംചെയ്തു. പി വി ബിനു അധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറി ടി സി പ്രദീപൻ, വി വി അജീഷ്, എൻ പി രാജേന്ദ്രൻ, വി പി പ്രവീൺ എന്നിവർ സംസാരിച്ചു. വി ജി പ്രസാദ് സ്വാഗതവും കെ എം അനിത നന്ദിയും പറഞ്ഞു.





Leave a Reply