June 29, 2026

വൈദ്യുതി സുരക്ഷാ സന്ദേശറാലി സംഘടിപ്പിച്ച് കെഎസ്ഇബി

0
WhatsApp Image 2026-06-29 at 8.32.45 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ദേശീയ വൈദ്യുതി സുരക്ഷാവാരത്തോടനുബന്ധിച്ച് കെഎസ്ഇബി ജീവനക്കാർ മാനന്തവാടി ടൗണിൽ സുരക്ഷാസന്ദേശറാലി നടത്തി. കെഎസ്ഇബി മാനന്തവാടി ഓഫീസിൽ നിന്നും ആരംഭിച്ച റാലി ടൗൺ ചുറ്റി ഗാന്ധിപാർക്കിൽ സമാപിച്ചു. ഗാന്ധിപാർക്കിൽ വെച്ചു നടന്ന സമാപന ചടങ്ങിൽ മാനന്തവാടി ഫയർ ഫോഴ്സിലെ സേഫ്റ്റി ഓഫീസർ നിധീഷ് കുമാർ.പി സുരക്ഷാ സന്ദേശം നൽകി.

മാനന്തവാടി ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സതീഷ്. എം. പി, തവിഞ്ഞാൽ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ശിവദാസ്.എൻ, മാനന്തവാടി ഇലക്ട്രിക്കൽ ഡിവിഷൻ സബ് എഞ്ചിനീയർ ജിജീഷ്.എൻ.ആർ, കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ വിനു മാത്യു, പനമരം ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ വിജു.എസ് എന്നിവർ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *