August 8, 2026

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

0
WhatsApp Image 2026-08-08 at 9.16.31 AM
By ന്യൂസ് വയനാട് ബ്യൂറോ

ബെംഗളൂരു: കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം. ബെംഗളൂരു രാമനഗര ബിഡതിയിൽ രാവിലെ 6.40നായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് സൂചനാ ബോർഡിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കണ്ടക്ടർ എൻ എം അരുൺ തൽക്ഷണം മരിച്ചു. ഡ്രൈവർ ബിജിലേഷ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്.

അപകടത്തിൽ പരുക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ പരുക്കേറ്റ യാത്രക്കാരെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലും, വിടതി കെമ്പണ്ണാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് ഡിപ്പോയുടെ ATC 129 ബസാണ് അപകടത്തിൽപ്പെട്ടത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *