August 14, 2026

ഓർമ്മകളിലെ എം പി; അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

0
WhatsApp Image 2026-08-14 at 7.09.24 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: അന്താരാഷ്ട്ര തലങ്ങളിൽ അടയാളപ്പെടുത്തുന്ന വിധത്തിൽ കേരളത്തെ രൂപപ്പെടുത്തുന്നതിൽ മുഖ്യപങ്കുവഹിച്ചവരിൽ ഒരാളും, ഒരു ശാസ്ത്ര സംഘടന എന്നതിനപ്പുറം കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ ജനകീയ ശാസ്ത്രപ്രസ്ഥാനമാക്കി മാറ്റുന്നതിന് സംഘടനയുടെ പ്രായോഗികവും പ്രത്യയശാസ്ത്രപരവുമായ മേഖലകളിൽ ദിശാബോധം നൽകിയ വ്യക്തിയുമായ ഡോ. എം പി പരമേശ്വരന്റെ വിയോഗത്തിൽ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

കൽപ്പറ്റ എൻ.ജി.ഒ യൂണിയൻ ഹാളിൽ നടന്ന പരിപാടിയിൽ പരിഷത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് എം കെ സുന്ദർലാൽ അധ്യക്ഷനായി. പരിഷത്ത് മുൻ കേന്ദ്ര നിർവാഹക സമിതിയംഗവും ജില്ലാ കമ്മിറ്റി അംഗവുമായ പ്രൊഫ. കെ ബാലഗോപാലൻ അനുസ്മരണ പ്രഭാഷണം നടത്തി.

സിപിഐ മുൻ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, ഹ്യൂം സെന്റർ ഡയറക്ടർ ഡോ. ടി ആർ സുമ, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ ടി ഷൺമുഖൻ, പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗവും മലയാള ഐക്യവേദി സംസ്ഥാന ജോ. കൺവീനറുമായ കെ എ അഭിജിത്ത്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം ദേവകുമാർ, കെ.എസ്.ടി.എ ജില്ലാ ട്രഷറർ പി ബിജു, മുതിർന്ന പരിഷത്ത് പ്രവർത്തകൻ ഡോ. അമ്പി ചിറയിൽ, മാത്യൂസ് വൈത്തിരി എന്നിവർ സംസാരിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി കെ പി സുനിൽ കുമാർ സ്വാഗതവും പരിസര വിഷയസമിതി ജില്ലാ ചെയർപേഴ്സൺ കെ ടി ശ്രീവത്സൻ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *