സുദീപ് വരദൂർ രചിച്ച ആവണി തിങ്കൾ പോസ്റ്റർ പ്രകാശനം ചെയ്തു
കൽപ്പറ്റ: സുധീപ് വരദൂർ രചിച്ച ആവണിതിങ്കൾ ഓണം മ്യൂസിക് ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി.സിദ്ദിഖ് നിർവഹിച്ചു. കല്പറ്റയിൽ നടന്ന ചടങ്ങിൽ ആൽബം പ്രൊഡ്യൂസർ ഷൈജിത് കെ ബി, റിട്ട. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലൗലി അഗസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഷിജോബേബിയുടെ സംഗീതത്തിൽ സുധീപ് വരദൂർ രചിച്ച ഈ ആൽബത്തിൽ അഞ്ജനമണിയാണ് ഗായിക.
സുധീപ് വരദൂർ അമ്പതോളം ആൽബങ്ങൾക്ക് വരികൾ ഒരുക്കിയിട്ടുണ്ട്. അടുത്തിറങ്ങിയ സിനിമയായ പ്രളയാനന്തരത്തിൽ പാട്ടെഴുതി മലയാളസിനിമയുടെ ഭാഗമായി. ബി എസ് എസ് ഫിലമെന്റ് കലാവേദി കവിതാമലയാളം ഗ്രൂപ്പ് ഭാഷാമലയാളം സമാജം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ സുധീപിന്റെ കവിതകൾക്ക് ലഭിച്ചിട്ടുണ്ട്.
ഭാര്യ ശ്രുതിയും മകൾ ദേവികയും സുദീപിന്റെ എഴുത്തുകൾക്ക് പ്രോത്സാഹനം നൽകുന്നു.





Leave a Reply