October 31, 2026

സേവനമികവിന് ദേശീയ അംഗീകാരം; രാഷ്‌ട്രപതിയുടെ ഫയർ സർവീസ് മെഡൽ സെബാസ്റ്റ്യൻ ജോസഫിന്

0
WhatsApp Image 2026-08-14 at 7.56.14 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലിന് അർഹനായി മാനന്തവാടി ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആയിരുന്ന സെബാസ്റ്റ്യൻ ജോസഫ്. ചൂരൽ മല ദുരന്ത ഭൂമിയിലുൾപ്പെടെ സർവീസ് ജീവിതത്തിൽ ചെയ്ത നിരവധി രക്ഷാപ്രവർത്തനത്തിനുള്ള അം​ഗീകാരമാണ് രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡൽ ലഭിച്ചത്. ദു​രന്തമുണ്ടായപ്പോൾ ചൂരൽ മലയിൽ ഫസ്റ്റ് റെസ്പോണ്ട് ടീം ആയി അവിടെ എത്തുകയും തകർന്ന വീടുകളിൽ അകപ്പെട്ട 60 ഓളം ആളുകളെ രക്ഷപ്പെടുത്തി കൊണ്ടുവന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ രക്ഷപ്രവർത്തനം.

മാനന്തവാടി പയ്യംപള്ളി സ്വദേശിയാണ് സെബാസ്റ്റ്യൻ ജോസഫ്. മാനന്തവാടി സെന്റ് പാട്രീക്സ് സ്കൂൾ ലൈബ്രെറിയൻ ആയ ഷൈനിയാണ് ഭാര്യ. അജിൻ, അഖിൽ എന്നിവർ മക്കളാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *