August 15, 2026

എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിന സംഗമങ്ങൾ സംഘടിപ്പിച്ചു

0
IMG_20260815_132458
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: “ജനാധിപത്യത്തെ ശക്തിപ്പെടുത്തുക, സ്വാതന്ത്ര്യം സംരക്ഷിക്കുക” എന്ന സന്ദേശവുമായി എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിന സംഗമങ്ങൾ സംഘടിപ്പിച്ചു. സംഗമങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തുകയും, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത 100 സ്വാതന്ത്ര്യസമര സേനാനികളെ പേര് പറഞ്ഞു ‘അമർ രഹേ’ മുദ്രവാക്യം മുഴക്കുകയും ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീര ദേശാഭിമാനികളുടെ ത്യാഗങ്ങളും സംഭാവനകളും അനുസ്മരിച്ച ചടങ്ങിൽ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും നേതാക്കൾ ഉയർത്തിക്കാട്ടി. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികൾക്ക് ജില്ലാ വൈസ് പ്രസിഡന്റ് ഇ. ഉസ്മാൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി. ടി. സിദ്ധീഖ്, കെ. മഹ്‌റൂഫ്, ജില്ലാ സൽമ അഷ്‌റഫ്‌, മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ, വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുല്ല എം. ടി., മണ്ഡലം സെക്രട്ടറി സജീർ എം. ടി., കമ്മിറ്റി അംഗം ആലി പി. തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *