പുൽപ്പള്ളി പെപ്പർ ടൗൺ റോട്ടറി ക്ലബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പുൽപ്പള്ളി: പുൽപ്പള്ളി പെപ്പർ ടൗൺ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡന്റ് സതീഷ് വി.ആർ പതാക ഉയർത്തി. മുൻ പ്രസിഡന്റ് പോൾ വി. ടോം സ്വാഗതം ആശംസിച്ചു. ഡി. സി. സി സെക്രട്ടറി കെ. എൽ പൗലോസ്, പുൽപ്പള്ളി വ്യാപാരി വ്യവസായി പ്രസിഡന്റ് മാത്യു മത്തായി ആതിര, റോട്ടറി ക്ലബ് സെക്രട്ടറി അരുൺ ജോസ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ആഘോഷങ്ങളുടെ ഭാഗമായി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിമുക്തഭടന്മാരെ ആദരിക്കുകയും പായസ വിതരണം നടത്തുകയും ചെയ്തു. അമൽ ആന്റണി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. റൊട്ടേറിയന്മാരായ ബിജു ശ്രീധർ, റോയി ആന്റണി, ബിജു വി.ജി, ദീപാ ഷാജി, അനീഷ്, ജോബിഷ്, സാബു, ജോൺസൺ, ഷിനോജ്, രാഘവൻ, സുഭാഷ്, ആൽബിൻ, ജെയ്സൺ, സുജേഷ്, എൽദോ ബാബു എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.





Leave a Reply